മലപ്പുറം കോട്ടപ്പടി താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയില്‍. അത്യാഹിത വിഭാഗത്തിനും പനി ക്ലിനിക്കിലുമായി ഒരു ഡോക്ടര്‍ മാത്രമാണ് ഇവിടെയുളളത്. അത്യാഹിത വിഭാഗത്തിന് വേണ്ടത് നാലു ഡോക്ടര്‍മാരും എട്ട് നഴ്സുമാരാണ് വേണമെന്നിരിക്കെ ഒരു നഴ്സ് മാത്രമാണ് നിലവിൽ ഉളളത്. കൂട്ടിരിപ്പുകാരാണ് നഴ്സിന്റെ ജോലികൾ ചെയ്യുന്നത്. പത്തിലധികം ശസ്ത്രക്രിയ നടക്കുന്ന ഒാപ്പറേഷന് തിയറ്ററിൽ ഒരു നഴ്സ് മാത്രമാണ് നിവലിൽ ഉളളത്. ഇങ്ങനെ തുടരാനാകില്ലെന്ന് ഡോക്ടര്‍മാർ അധികൃതർക്ക് മുന്നറിയിപ്പ് നൽകി.
Advertisement