കത്തോലിക്കസഭയുടെ ആശുപത്രികളിലെ നഴ്സുമാർക്ക് സംസ്ഥാന സർക്കാർ നിശ്ചയിച്ച ശമ്പളം നൽകുമെന്ന് കെ.സി.ബി.സി സംസ്ഥാന അധ്യക്ഷന് ഡോ.എം.സൂസപാക്യം. നഴ്സുമാരുടെ സമരം അനാവശ്യമാണെന്ന് കരുതുന്നില്ലെന്നും കെആർഎൽസിസിയുടെ മുപ്പതാമത് ജനറൽ അസംബ്ലിക്ക് ശേഷം സൂസപാക്യം മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളെ കബളിപ്പിക്കുന്ന മദ്യനയത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Advertisement