കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിപ്പിച്ച് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ സമരം തുടരുന്നു. നാളെമുതൽ ആരംഭിക്കാനിരുന്ന സമരം യൂണൈറ്റഡ് നഴ്സസ് അസോസിയേഷന് മാറ്റിവച്ചെങ്കിലും ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സമരത്തിൽ ഉറച്ച് നിൽക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെയാണ് നാളെ തുടങ്ങാനിരുന്ന യൂണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സമരം മാറ്റിവച്ചത്. എന്നാൽ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നടത്തിവരുന്ന സമരം തുടരുകയാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി ഇരുപത്തിയൊന്ന് സ്വകാര്യ ആശുപത്രികളിലാണ് സമരം നടക്കുന്നത്.
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അടുത്തദിവസംമുതൽ മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കും. ലിബിൻ തോമസ്, പ്രസിഡന്റ് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സമരം സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.