ഇറാഖില്‍ കാണാതായ മുപ്പത്തൊന്‍പത് ഇന്ത്യക്കാര്‍ ബാദുഷിലെ ജയിലിലുണ്ടാകാമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇറാഖ് സന്ദര്‍ശിക്കുന്ന വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങിന് ഇക്കാര്യത്തെക്കുറിച്ച് സൂചന ലഭിച്ചതായി സുഷമ സ്വരാജ് വ്യക്തമാക്കി. ഐ.എസ് ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്ന സ്ഥലമാണ് ബാദുഷ്. അതേസമയം, കാണാതായവരുടെ ബന്ധുക്കളുമായി സുഷമസ്വരാജ് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.
Advertisement