കേരളത്തില്‍ നിന്ന് മാഹിയിലേയ്ക്കും തിരിച്ചും പോകുന്ന ചരക്ക് വാഹനങ്ങളില്‍ നിന്ന് ജി.എസ്ടിയുടെ പേരില്‍ നടത്തുന്ന പണപ്പിരിവ് നിര്‍ത്തി വച്ചു. മനോര ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. കേരളത്തില്‍ നിന്ന് മാഹിയിലേയ്ക്കും തിരിച്ചും ചരക്കിറക്കാന്‍ പ്രത്യേക പാസില്ലാത്തതിനാല്‍ ജിഎസ്ടിയുടെ പേരില്‍ വന്‍ പിഴയാണ് ചുമത്തിയിരുന്നത്. മൂവായിരം രൂപ വരെ പിഴ ഈടാക്കിയെന്ന മനോരമ ന്യൂസ് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മാഹി എം.എല്‍എ വി. രാമചന്ദ്രനാണ് വിഷയത്തില്‍ ഇടപെട്ടത്. മാഹി പൊലിസുമായും ആര്‍ടിഒയുമായും എംഎല്‍എ ചര്‍ച്ച നടത്തി. ഇനി പിഴ ഈടാക്കില്ലെന്ന് എംഎല്‍എയ്ക്ക് ഇവര്‍ ഉറപ്പു നല്കി. ഇതോടെ അതിര്‍ത്തിയിലൂടെയുള്ള ചരക്കു നീക്കം സാധാരണനിലയിലായതിന്റെ ആശ്വാസത്തിലാണ് ചെറുകിടചരക്കുവാഹന ഉടമകളും ഡ്രൈവര്‍മാരും.
Advertisement