അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പാല്‍പ്പായസ വിതരണം ഭക്തര്‍ തടസപ്പെടുത്തി. പതക്കം മോഷണം പോയ കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍മസമിതിയുടെ നേതൃത്വത്തില്‍ പായസ വിതരണം തടസപ്പെടുത്തിയത്. പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയെത്തുടര്‍ന്ന് മുന്‍കൂട്ടിയുള്ള ഓര്‍ഡറുകള്‍ ക്ഷേത്കത്തില് സ്വീകരിച്ചിരുന്നില്ല. ക്ഷേത്രാചാരത്തിന്റെ ഭാഗമായി അവശ്യം വേണ്ട 45 ലിറ്റര്‍ പായസമേ ഇന്ന് നിര്‍മിച്ചിരുന്നുള്ളൂ. ഇതാണ് കര്‍മസമിതി സൗജന്യമായി ഭക്തര്‍ക്ക് വിതരണം ചെയ്തത്.
Advertisement