നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോയുടെ ജൂനിയറെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. കൊച്ചിയിലെ അഭിഭാഷകനായ രാജു ജോസഫിനെ വൈകിട്ട് ആറുമണിയോടെയാണ് കസ്റ്റഡിയിലെടുത്തത്. ആലുവ പൊലീസ് ക്ലബില്‍വച്ച് ചോദ്യം ചെയ്തശേഷം രാത്രി ഒരു മണിയോടെ വിട്ടയച്ചു. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഫോണ്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. ദിലീപ് അറസ്റ്റിലായതിനുശേഷം ഒളിവില്‍ പോയ പ്രതീഷ് ചാക്കോയെ പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതീഷ് ചാക്കോ എവിടെയെന്നറിയാനും, ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനുമാണ് രാജു ജോസഫിനെ അന്വേഷണ സംഘം ചോദ്യംചെയ്തത്.
Advertisement