ജമ്മു കശ്മീരിലെ റാംബൻ ജില്ലയിൽ അമർനാഥ് തീർഥാടകരുമായി സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 മരണം. 35 പേർക്ക് പരുക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ജമ്മു– ശ്രീനഗർ ദേശീയപാതയിലാണ് അപകടമുണ്ടായത്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്. ബസിൽ അൻപതിലധികം തീർഥാടകർ ഉണ്ടായിരുന്നുവെന്നാണ് വിവരം. വ്യോമസേനയുടെ ഹെലികോപ്റ്ററുകളിലാണ് ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Advertisement