ജമ്മുകശ്മീരിലെ ത്രാലില്‍ മൂന്നു ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ത്രാലിലെ സത്തോറ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തുകയായിരുന്നു. ഭീകരര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ത്തതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. അതേസമയം രജൗറി മേഖലയില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ജവാന് കൊല്ലപ്പെട്ടു.
കുല്‍ഗാമില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനുനേരെ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഉദ്യോഗസ്ഥന് പരുക്കേറ്റു. അതിനിടെ, ജമ്മുകശ്മീരിലെ സുരക്ഷാസാഹചര്യം മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങുമായി ഡല്‍ഹിയില്‍ ചര്‍ച്ചചെയ്തു. കശ്മീരില്‍ അശാന്തിയുണ്ടാക്കുന്നതില് ചൈനയുടെ ഇടപെടലുണ്ടെന്ന് മെഹ്ബൂബ ആരോപിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഭീകരര്‍ക്കെതിരായ നടപടി തുടരുമെന്നും സൈന്യം വ്യക്തമാക്കി