ഡച്ച് പരിശീലകൻ റെനെ മ്യൂലെൻസ്റ്റീൻ കേരള ബ്ലാസ്റ്റെഴ്സിന്റെ പുതിയ കോച്ച്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അലക്സ് ഫെർഗ്യുസൻ മാനേജർ ആയിരുന്നപ്പോൾ സഹപരിശീലകനായാണ് റെനേ പ്രശസ്തനാകുന്നത്. യുണൈറ്റഡിന്റെ 3 പ്രീമിയർ ലീഗ് കിരീട നേട്ടത്തിലും ഒരു ചാമ്പ്യൻസ് ലീഗ് കിരീട ജയത്തിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട് ഫെർഗുസന്റെ വലംകൈ എന്ന് അറിയപ്പെട്ടിരുന്ന റെനെ. ഫുൾഹാമിന്റെ പ്രധാന പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ സ്റ്റുവർട് പിയെഴ്സിനെ ബ്ലാസ്റ്റേഴ്സ് കോച്ച് ആക്കും എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.
Advertisement