പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മദ്യപിച്ച് അവശരായതിനെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന നാലു യുവാക്കളിൽ ഒരാൾ മരിച്ചു. അഞ്ചാംമൈൽ വിവേകാനന്ദ നഗർ സ്വദേശി പി. കാർത്തികേയനാണ് മരിച്ചത്. ഗോപാലപുരം , കൊഴിഞ്ഞാമ്പാറ സ്വദേശികളായ മറ്റു മൂന്നു പേർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. േമനോൻപാറയിലെ വിദേശമദ്യവിൽപനശാലയിൽ നിന്ന് വാങ്ങിയ മദ്യമാണ് യുവാക്കൾ കഴിച്ചത്. എന്നാൽ മദ്യത്തിനൊപ്പം വിഷാംശം കലർത്തിയിരുന്നതായാണ് പൊലീസിന്റെ പ്രാഥമീക വിവരം.
Advertisement