കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും മാനേജ്മെന്റ് പ്രതിനിധികള്‍ എത്തിയിരുന്നില്ല. അത്യാഹിത വിഭാഗത്തില്‍ മാത്രമാണ് നഴ്സുമാര്‍ ജോലി ചെയ്യുന്നത്. വേതന വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചെത്തിയ നഴ്സുമാരോട് മാനേജ്മെന്റ് മോശമായി പെരുമാറിയെന്നാരോപിച്ചാണ് വ്യാഴാഴ്ച മുതല്‍ സമരം ആരംഭിച്ചത്. നൂറ്റന്‍പതിലേറെ നഴ്സുമാരാണ് പണിമുടക്കുന്നത്.
Advertisement