പത്തനംതിട്ട കടമ്മനിട്ടയില്‍ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടിയുടെ മൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി. കോട്ടയം മെഡിക്കല്‍ കോളജില്‍ നേരിട്ടെത്തിയാണ് മൊഴിയെടുത്തത്.
അതേസമയം, പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടിയെ നില മെച്ചപ്പെടുംമുന്പ് സാധാരണവാര്ഡിലേക്ക് മാറ്റി. പ്രതി കടമ്മനിട്ട സ്വദേശി സജിലിനായി പൊലീസ് അന്വേഷണം തുടരുകയാണ്. ആക്രമണത്തിനിടെ സജിലിനും പൊളളലേറ്റതായി സംശയിക്കുന്നുണ്ട്.