കേരളത്തില്‍ നിന്ന് മാഹിയിലേയ്ക്കും തിരിച്ചും പോകുന്ന ചരക്ക് വാഹനങ്ങളില്‍ നിന്ന് ജിഎസ്ടിയുടെ പേരില്‍ നടത്തുന്നത് വന്‍ കൊള്ള. മാഹിയിയില്‍ ചരക്ക് ഇറക്കാനുള്ള പെര്‍മിറ്റ് ഇല്ലെന്നു ചൂണ്ടിക്കാട്ടി വന്‍ തുകയാണ് പൊലീസ് പിഴയായി ഈടാക്കുന്നത്.
അഴിയൂര്‍ സ്വദേശിയായ സുനില്‍കുമാറിന് ഇനി എന്തു ചെയ്യണമെന്നറിയില്ല. വര്‍ഷങ്ങളായി കേരളത്തില്‍ നിന്ന് മാഹിയിലേയ്ക്കും തിരിച്ചും ലോഡിറക്കി കയറ്റുന്ന സുനില്‍കുമാറിന് ഇപ്പോള്‍ വണ്ടി ഓടിയ്ക്കാനാകാത്ത അവസ്ഥയാണ്. അതിര്‍ത്തി കടന്നുള്ള ചരക്കുമാറ്റം തുടരണമെങ്കില്‍ പ്രത്യേക പാസ് വേണമെന്നും ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്നുമാണ് പൊലിസിന്റെ വാദം. പ്രത്യേക പെര്‍മിറ്റില്ലെന്ന് ചൂണ്ടിക്കാട്ടി മൂവായിരം രൂപ വരെയാണ് പിഴ ഈടാക്കുന്നത്. ജിഎസ്ടിയുടെ പേരു പറഞ്ഞാണ് ഈ വന്‍ കൊള്ള. സുനില്‍കുമാറിനു മാത്രമല്ല , അതിര്‍ത്തി മേഖലയില്‍ ചെറുകിട ചരക്കു വാഹനങ്ങള്‍ ഉള്ള എല്ലാവരെയും മാഹി പൊലിസിന്റെയും ഗതാഗത വകുപ്പിന്റെയും പുതിയ നീക്കം കടുത്ത പ്രതിസന്ധിയിലാക്കിയിരിയ്ക്കുകയാണ്.
എന്നാല്‍ നിയമനാസൃതമായി പിഴ ഈടാക്കുക മാത്രമാണ് ചെയ്തത് എന്നാണ് ആര്‍ടിഒയുടെ വാദം.