വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സ് കിരീടം സ്പെയിനിന്റെ ഗാര്ബിന് മുഗുരുസയ്ക്ക്. ആറാം വിമ്പിള്‍ഡന്‍ ലക്ഷ്യമിട്ട അമേരിക്കയുടെ വീനസ് വില്യംസിനെ 7-5, 6-0 എന്ന സ്കോറിന് അനായാസം കീഴടക്കിയാണ് മുഗുരുസ ചാംപ്യനായത്. മുഗുരുസയുടെ രണ്ടാമത്തെ ഗ്രാന്റ്സ്ലാം കിരീടമാണിത്.
സൗമ്യമായി, ചെറുചിരിയോടെ എതിരാളിയെ നിഗ്രഹിച്ച സ്പാനിഷ് യുവത്വം. വിമ്പിള്‍ഡന്‍ കളിത്തട്ടിന് ഇനി ഗാര്ബിന് മുഗുരുസ റാണിയാകും
ആറാംകിരീടം തേടിയെത്തിയ വീനസിനെ കണാന്‍ കിട്ടിയത് ആദ്യസെറ്റില്‍ മാത്രം. വീനസിനെ കരുത്തുകൊണ്ട് വീഴ്ത്തിക്കളഞ്ഞ മുഗുരുസ 7-5ന് ആദ്യസെറ്റ് പിടിച്ചു.
37കാരിയായ വീനസ് തിരിച്ചെത്തുമെന്ന് കരുതിയവര്‍ക്ക് നിരാശയാണ് മുഗുരുസ കരുതിവച്ചത്. ഒരു ഗെയിം പോലും വിട്ടുനല്‍കാതെ മുഗുരുസ രണ്ടാംഗ്രാന്റ്സ്ലാം സ്വന്തമാക്കി. കൊഞ്ചിത മാര്‍ട്ടിനെസിന് ശേഷം വിമ്പിള്‍ഡന്‍ നേടുന്ന ആദ്യസ്പാനിഷ് വനിതയെന്ന പെരുമയോടെ.