നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നിർണായകഘട്ടത്തിലാണെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. മുൻവിധിക്ക് ഇടനൽകുംവിധം കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ല. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ മറ്റ് പ്രതികരണങ്ങൾക്കില്ലെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു.
യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തിപരമായ ദൃശ്യങ്ങളെടുത്ത കേസിൽ നടൻ ദിലീപിന് ജാമ്യമില്ല. കോടതി ജാമ്യാപേക്ഷ തള്ളി. ദിലീപ് ജയിലിലേക്ക് തന്നെ. ജൂലൈ 25 വരെ റിമാന്‍ഡിലായിരിക്കും നടൻ ദിലീപ്, ആലുവ സബ് ജയിലിലേക്കാണ് ദിലീപിനെ കൊണ്ടുപോകുന്നത്. ദിലീപിനെ പൊലീസ് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടില്ല. കോടതിയില്‍ പുതിയ കസ്റ്റഡി അപേക്ഷ നല്‍കിയില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.