E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

മൂന്നാറിൽ കയ്യേറ്റക്കാർക്കെതിരെ നടപടി തുടർന്ന ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റവന്യൂ മന്ത്രി മരവിപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്നാറില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി തുടര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരെ സ്്ഥലം മാറ്റിയ നടപടി മരവിപ്പിച്ചു. സ്ഥലംമാറ്റ ഉത്തരവുകള്‍ റദ്ദുചെയ്യാന്‍ റവന്യൂ മന്ത്രി ‌ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പുതിയ സബ് കലക്ടര്‍ ചുമതലയേറ്റ ശേഷം തീരുമാനമെടുക്കാനാണ് നിര്‍ദേശം. റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ വാര്‍ത്ത മനോരമ ന്യൂസാണ് പുറത്തുവിട്ടത്. 

ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഔദ്യോഗിക ചുമതലകള്‍ ഒഴിഞ്ഞതിന് പിന്നാലെയായിരുന്നു ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലം മാറ്റം. ശ്രീറാമിന്റെ കയ്യേറ്റമൊഴിപ്പിക്കല്‍ സ്്ക്വാഡിലെ അംഗങ്ങളായ ഹെഡ് ക്ലര്‍ക്ക് ജി.ബാലചന്ദ്രപിള്ള, സര്‍വേയര്‍ എ‍.ആര്‍ .ഷിജു, ക്ലര്‍ക്കുമാരായ പി.കെ.സോമന്‍, പി.കെ.ഷിജു എന്നിവരെയാണ് ഒറ്റദിവസം മാറ്റിയത്. കൊട്ടക്കാമ്പൂര്‍, പാപ്പാത്തിച്ചോല, ലൊവ് ഡെയ്ല്‍ റിസോര്‍ട്ട് തുടങ്ങി മൂന്നാര്‍ മേഖലയിലെ കയ്യേറ്റങ്ങള്‍ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഈ ഉദ്യോഗസ്ഥരാണ്. കയ്യേറ്റ നടപടികള്‍ അട്ടിമറിക്കുന്നതിന്‍റെ ഭാഗമാണ് സ്്ഥലം മാറ്റല്‍ നടപടിയെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് റവന്യൂ മന്ത്രിയുടെ ഇടപെടല്‍ . 

ഉത്തരവ് മരവിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ജി.ആര്‍ . ഗോകുലിന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി. പുതിയ സബ് കലക്ടറുടെ തീരുമാനവും ഉദ്യോഗസ്ഥരുടെ ഇംഗിതവും അറിഞ്ഞശേഷം നടപടി മതിയെന്നാണ് മന്ത്രിയുടെ നിര്‍ദേശം. കയ്യേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയ അഡീഷനല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കമ്പിന്റെ സ്ഥലം മാറ്റം മന്ത്രി അംഗീകരിച്ചു. തൊടുപുഴ തഹസില്‍ദാറായാണ് ഷൈജു ജേക്കബിനെ നിയമിച്ചത്. അതേസമയം ഉദ്യോഗസ്ഥരുടെ സ്്ഥലം മാറ്റം മന്ത്രി അറിയാതെയാണ് ജില്ലാ കലക്ടര്‍ നടപ്പിലാക്കിയതെന്നാണ് വിവരം. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ശ്രീറാമിനെ മാറ്റിയതിന് പിന്നാലെയാണ് ദേവികുളം ആര്‍ഡിഓഫിസിലെ ഉദ്യോഗസ്്ഥരുടെ വിവരങ്ങള്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :