ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതൽ എം ജി റോഡിലെ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള കൊച്ചി മെട്രോയുടെ ട്രയൽ റൺ ആരംഭിച്ചു. 10 കിലോമീറ്റര്‍ വേഗത്തിലാണ് പരീക്ഷണഓട്ടം. ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കലൂർ ജംഗ്ഷൻ, ലിസി ജംക്ഷൻ, എം.ജി.റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാണ് പാതയിൽ ഉള്ളത്. ട്രയല്‍ റണ്‍ വൈകിട്ട് മൂന്നുമണിവരെ തുടരും ട്രയൽ റൺ വിജയിച്ചാൽ ഈ പാതയിലെ മെട്രോ സർവീസ് അടുത്ത മാസം തുടങ്ങും.
Advertisement