ജെഡിയു ഇടതുമുന്നണിയിലേയ്ക്കെന്ന ചർച്ചയ്ക്കിടെ പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ന് ചേരും. യുഡിഎഫ് വിടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സംസ്ഥാന നേതാക്കൾ നടത്തിയ പരാമർശങ്ങൾ ചർച്ചയാകും. ജെഡിയു സംസ്ഥാനാധ്യക്ഷൻ എം.പി.വീരേന്ദ്രകുമാർ യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജെഡിയു ഇടതുമുന്നണിയുമായി സഹകരിക്കുന്നതിനുള്ള നീക്കം നടന്നിരുന്നു. കോഴിക്കോട്, കണ്ണൂർ ജില്ലാ കമ്മിറ്റികളാണ് ഇതിനെ എതിർത്തത്. ഈ സാഹചര്യത്തിൽ മുൻമന്ത്രി കെ.പി.മോഹനന്റെയും ജെഡിയു കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്റെയും നിലപാട് നിർണായകമാകും.
Advertisement