ചരിത്രനേട്ടത്തിലെത്തിയ ശേഷം നേരിയനഷ്ടത്തോടെ ഇന്ത്യൻ ഓഹരിവിപണി വ്യാപാരംഅവസാനിപ്പിച്ചു. സെൻസെക്സ് 17പോയൻറ് താഴ്ന്ന് മുപ്പത്തിരണ്ടായിത്തി ഇരുപത്തിയൊന്നിലും, നിഫ്റ്റി 5പോയൻറ് കുറഞ്ഞ് 9886ലും വ്യാപാരം നിർത്തി. ആരംഭത്തിൽ സെൻസെക്സ് മുപ്പത്തിരണ്ടായിരത്തി ഒരുന്നൂറ്റിപത്തിലും, നിഫ്റ്റി 9909ലും എത്തിയിരുന്നു.
നാണ്യപ്പെരുപ്പം താഴ്ന്നതിനാൽ റിസർവ് ബാങ്ക് പലിശനിരക്ക് കുറച്ചേക്കുമെന്ന സൂചന വിപണിയിൽ പ്രതിഫലിക്കുന്നു. എന്നാൽ, ടിസിഎസ് അടക്കമുള്ള ഇന്ത്യൻകമ്പനികളുടെ ലാഭത്തിൽ ഇടിവുണ്ടായത് സൂചികകളെ പിന്നീട് തളർത്തി. അതേസമയം, പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ രണ്ടാമത്തെ വലിയ ഐടികമ്പനിയായ ഇൻഫോസിസ് അവരുടെ മൊത്തലാഭം ഉയർത്തി. ജൂണിൽ അവസാനിച്ച പാദത്തിൽ 3483കോടിരൂപയാണ് കമ്പനിയുടെ അറ്റാദായം