സ്വാശ്രയ ഒാർഡിനൻസ് പുറത്തിറക്കാൻ വൈകിയതിൽ ഹൈക്കോടതിക്ക് അതൃപ്തി. ചെറിയ തിരുത്തലുകൾ മാത്രമാണ് േവണ്ടിയിരുന്നത് എന്നിട്ടും ഒാർഡിനൻസ് വൈകി. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മ വ്യക്തമാണെന്നും കോടതി ചണ്ടിക്കാട്ടി . ഒാർഡിനൻസ് ബുധനാഴ്ച പുറപ്പെടുവിച്ചു. പിറ്റേന്നു തന്നെ ഫീസ് നിർണയസമിതി യോഗം ചേർന്ന് പുതിയ ഫീസ് നിശ്ചയിച്ച് ഉത്തരവിറക്കി . സ്വാശ്രയ മാനേജുമെന്റുകൾ കോടതിയിൽ ഉന്നയിച്ച ഉത്തരവിലെ ന്യൂനതകൾ പരിഹരിച്ചു . ഈ സാഹചര്യത്തിൽ ഫീസ് നിർണയ സമിതിയെ കുറിച്ച് പരാതിയുണ്ടെങ്കിൽ പുതിയ ഉത്തരവ് ചോദ്യം ചെയ്യണമെന്നും സർക്കാർ ബോധിപ്പിച്ചു. അതേസമയം സ്വാശ്രയ ഓര്‍ഡിനന്‍സ് വൈകിയിട്ടില്ലെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മ ഉണ്ടായിട്ടില്ലെന്നും സര്‍ക്കാരിനെതിരായ ഹൈക്കോടതി പരാമര്‍ശം ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Advertisement