കുട്ടികളെ പീഡിപ്പിച്ചതിന് വയനാട് മീനങ്ങാടിയില്‍ വൈദികനെതിരെ കേസെടുത്തു. വിന്‍സെന്‍ഷ്യന്‍ സഭയുടെ ആശ്രമത്തോട് അനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന ബാലഭവനിലെ കുട്ടികളാണ് വൈദികന് പീഡിപ്പിച്ചതായി മൊഴി നല്‍കിയത്. ഒരുവര്‍ഷം മുമ്പ് ബാലഭവന് പൂട്ടിയിരുന്നു. ഇവിടെ അന്തേവാസിയായിരുന്ന കുട്ടി അധ്യാപകനോട് കൗണ്സിങ്ങിനിടെ വെളിപ്പെടുത്തിയ വിവരം ചൈല്‍ഡ് ലൈന്‍ അധികൃതരെ അറിയിക്കുകയായിരുന്നു. മറ്റൊരു കുട്ടിയെക്കൂടി പീഡിപ്പിച്ചതായി മൊഴി ലഭിച്ചിട്ടുണ്ട്. മീനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Advertisement