മണിപ്പൂരിലെ വ്യാജഏറ്റുമുട്ടലുകളെന്ന് ആരോപണമുള്ള കേസുകളുടെ അന്വേഷണം സുപ്രീംകോടതി സിബിഐക്ക് വിട്ടു. പ്രത്യേക സൈനികാധികാര നിയമം ഉപയോഗിച്ച് നിരപരാധികളെ സൈന്യം വ്യാജഏറ്റുമുട്ടലിലൂടെ വെടിവച്ച് കൊന്നെന്ന പൊതുതാല്പര്യഹര്ജിയിലാണ് ജസ്റ്റിന് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. അടുത്ത ജനുവരിക്ക് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സിബിഐക്ക് നിര്‍ദേശം നല്കി. അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന സൈന്യത്തിന്റെ വാദം കോടതി തളളി.
Advertisement