ജെഡിയു നീക്കം കണ്ടറിഞ്ഞ് അനുനയത്തിന് കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ജെഡിയുവുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഘടകകക്ഷികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ശീലമാണ് യു.ഡി.എഫിനുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. യു.ഡി.എഫിന്റെ സമരങ്ങള്‍ ശക്തമല്ലെന്ന ജെഡിയു വാദം ശരിയല്ല. അക്രമസമരങ്ങളല്ല യു.ഡി.എഫ് നയമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേർത്തു.
Advertisement