നഴ്സുമാരുടെ സമരം നേരിടാനായി ആശുപത്രികള്‍ അടച്ചിടാനുളള സമ്മര്‍ദതന്ത്രം ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ധാരണയായ ശമ്പളം അംഗീകരിക്കാന്‍ നഴ്സുമാരും ആശുപത്രി മാനേജ്മെന്റുകളും തയാറാകണം. സ്വകാര്യആശുപത്രികളിലെ രോഗികളെക്കൂടി ഉള്‍ക്കൊളളാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കഴിയില്ലെന്നും സ്വകാര്യആശുപത്രികള്‍ അടച്ചിട്ടാല്‍ വന്‍ പ്രതിസന്ധിയാകുമെന്നും മന്ത്രി പത്തനംതിട്ട നന്നൂരില്‍ പറഞ്ഞു
Advertisement