യു.ഡി.എഫ് വിടാനുള്ള ജെ.ഡി.യു നീക്കത്തിനെതിരെ ആർ.എസ്.പി. അനുകൂല്യങ്ങൾ പറ്റിയശേഷം മുന്നണി വിടുന്നത് ശരിയായ രീതിയല്ലെന്ന് സംസ്ഥാന സെക്രട്ടറി എ.എ.അസീസ് മനോരമ ന്യൂസിനോട് പറഞ്ഞു. മുന്നണിമാറ്റമുണ്ടാകുമ്പോൾ കഷ്ടനഷ്ടങ്ങളുണ്ടാകും. യു.ഡി.എഫിൽ അർഹമായ സ്ഥാനം കിട്ടുന്നില്ലെന്ന പരാതി ആർ.എസ്.പിയ്്ക്കുമുണ്ടെന്നും എന്നാൽ അതിന്റ പേരിൽ മുന്നണിവിടാനില്ലെന്നും അസീസ് പറഞ്ഞു.
Advertisement