നഴ്സുമാരുടെ സമരത്തെ വെല്ലുവിളിച്ച് തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് സ്വകാര്യവന്‍കിട ആശുപത്രികളുടെ മാനേജുമെന്റുകള്‍. അത്യാഹിത വിഭാഗം ഉള്‍പ്പെടെ പ്രവര്‍ത്തിക്കില്ലെന്ന് അസോസിയേഷന് ഓഫ് ഹെല്‍ത്ത്െകയര്‍ പ്രൊവൈഡേഴ്സ് അറിയിച്ചു. എന്നാല്‍ ഇതിനോട് യോജിക്കുന്നില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന് വ്യക്തമാക്കി.
അതേസമയം, തിങ്കളാഴ്ച മുതലുള്ള പണിമുടക്കില്‍ മാറ്റമില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്. അത്യാഹിതവിഭാഗം ഉള്‍പ്പെടെ ബഹിഷ്കരിക്കുമെന്ന് പ്രസിഡന്റ് ജാസ്മിന് ഷാ തൃശൂരില്‍ അറിയിച്ചു. എണ്‍പതിനായിരത്തോളം നഴ്സുമാരെ പങ്കെടുപ്പിച്ച് 21 മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപരോധസമരം നടത്തും. നഴ്സുമാര്‍ക്കുവേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് യു.എന്‍.എ ആരോപിച്ചു.