തിരുവനന്തപുരം പാറ്റൂരിലെ വിവാദഭൂമി ലോകായുക്ത നിയോഗിച്ച അഭിഭാഷകകമ്മിഷൻ ചൊവ്വാഴ്ച വീണ്ടും അളക്കും. സർക്കാർ ഭൂമി സംരക്ഷിക്കുന്നതിൽ അലംഭാവം കാട്ടിയെന്ന ഹർജിക്കാരന്റെ പരാതി ലോകായുക്ത പരിഗണിക്കുമ്പോഴാണ് അഭിഭാഷക കമ്മിഷൻ ഇക്കാര്യം അറിയിച്ചത്. പാറ്റൂരിലെ 12.95 സെന്റ് സർക്കാർ ഭൂമി കെട്ടിട നിർമാണക്കമ്പനി കയ്യേറിയെന്നാണ് കേസ്. ഇതിന് അന്നത്തെ യു ഡി എഫ് സർക്കാർ ഒത്താശ ചെയ്തെന്ന മറ്റൊരു പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ളവരെ പ്രതിയാക്കി വിജിലൻസ് കേസെടുത്തിരുന്നു
Advertisement