റെക്കോർഡ് കുതിപ്പിൽ ഇന്ത്യൻ ഓഹരിവിപണി. സെന്‍സെക്സ് 233പോയൻറ് ഉയർന്ന് മുപ്പത്തിരണ്ടായിരത്തി മുപ്പത്തിയേഴിലും, നിഫ്റ്റി 76പോയൻറ് ഉയർന്ന് 9892ലും വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ്, നിഫ്റ്റി സൂചികകൾ ഇത്രയും ഉയരത്തിൽ വ്യാപാരം നിർത്തുന്നത് ചരിത്രത്തിലാദ്യമാണ്. ബാങ്കിങ്, ടെലികോം, ഐ.ടി, ഓട്ടോമൊബൈല്‍ കമ്പനികളുടെ വിപണിമൂല്യം വർധിച്ചതാണ് വിപണിയിലെ മുന്നേറ്റത്തിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. ഓഹരിവിലയിലെ വർധന റിലയൻസ് ഇൻഡസ്ട്രീസിനും അനുകൂലമായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 64രൂപ 46പൈസയിലെത്തി
Advertisement