കല്‍ക്കരിപ്പാടം അഴിമതിക്കേസ് ഡല്‍ഹി ഹൈക്കോടതിക്ക് പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. കേസ് അന്വേഷണവും വിചാരണയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി തന്നെ പരിഗണിക്കും. വിചാരണ നിര്‍ത്തിവയ്ക്കണമെന്നും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വ്യവസായി നവീന്‍ ജിന്‍ഡാല്‍ അടക്കം പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെയാണ് കോടതി വിമര്‍ശിച്ചത്. 2014ല്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുളളതാണെന്നും നിലപാടില്‍ മാറ്റമില്ലെന്നും ജസ്റ്റിസ് എം.ബി. ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
Advertisement