അമേരിക്കയുടെ വീനസ് വില്യംസും ബ്രിട്ടന്റെ ജൊഹാന്നാ കൊന്തയും സ്പാനിഷ് താരം മുഗരൂസയും സ്ലൊവാക്യയുടെ മഗ്ദലെന റിബാറിക്കോവയും വിമ്പിൾഡൺ ടെന്നീസിന്റെ വനിതാ സിംഗിൾസ് സെമി ഫൈനലിൽ. ലാത്വിയൻ താരം യെലേന ഓസ്റ്റാപെൻകോയെ 6-3, 7-5 എന്ന സ്കോറിനാണ് വീനസ് തോല്പിച്ചത്. റൊമാനിയയുടെ രണ്ടാം സീഡുകാരി സിമോണ ഹാലപ്പിനെ നേരിട്ടുള്ള സെറ്റുകൾക് പരാജയപ്പെടുത്തിയാണ് ജോഹന്നാ കൊന്ത സെമി ഉറപ്പിച്ചത്. 39 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ബ്രിട്ടീഷ് വനിത വിമ്പിൾഡൺ സെമിയിൽ എത്തുന്നത്. റഷ്യയുടെ കുസ്നെറ്റസോവക്കെതിരെ ആയിരുന്നു മുഗുരൂസയുടെ ജയം. സ്കോർ 6-3, 6-4
Advertisement