വനിത ക്രിക്കറ്റ് ലോകകപ്പിലെ സെമിഫൈനൽ ലക്ഷ്യമിട്ടു ഇന്ത്യൻ വനിതകൾ ഇന്ന് കരുത്തരായ ഓസ്ട്രേലിയയെ നേരിടും. തുടർച്ചയായ നാല് ജയങ്ങൾക്കു ശേഷം ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യ വിജയവഴിയിൽ മടങ്ങിയെത്താനുള്ള ശ്രമത്തിലാണ്. സമാനമാണ് ഓസ്ട്രേലിയയുടെയും സ്ഥിതി. തുടർച്ചയായി നാലു മൽസരങ്ങളിലെ വിജയത്തിനു ശേഷം അവർ ഇംഗ്ലണ്ടിനോടു തോറ്റു. ഓസ്ട്രേലിയയും സെമി യോഗ്യത നേടിയിട്ടില്ല. റൺറേറ്റിന്റെ അടിസ്ഥാനത്തിൽ പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനതുമാണ്. ഇംഗ്ലണ്ട് ആണ് ഒന്നാമത്. വൈകിട്ട് 3 മണി മുതലാണ് മൽസരം .
Advertisement