അതിവിദഗ്ധമായി ആസൂത്രണം ചെയ്തിട്ടും പിന്നീട് വരുത്തിയ ആറു പിഴവുകളാണ് ദിലീപിന്റെ അറസ്റ്റിലേക്ക് വഴി തെളിച്ചത്. ബ്ലാക്മെയില്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതാണ് ദിലീപിന് പറ്റിയ ആദ്യ പിഴവ്. രണ്ടുകോടി സുനി ആവശ്യപ്പെട്ടെന്ന് ദിലീപ് പരാതിയില്‍ പറഞ്ഞെങ്കിലും എവിടെ,എങ്ങിനെയെന്ന ചോദ്യങ്ങള്‍ക്ക് വിശ്വാസയോഗ്യമായ വിശദീകരണം നല്‍കിയില്ല. 13മണിക്കൂര്‍ നീണ്ട ആദ്യ ചോദ്യം ചെയ്യലില്‍ ദിലീപ് ഒരിക്കല്‍പോലും എതിര്‍ക്കാതിരുന്നതും സംശയത്തിനിടയാക്കി. നിരപരാധിയെങ്കില്‍ പ്രതിഷേധിച്ചേനേയെന്നാണ് പൊലീസ് വിലയിരുത്തല്‍. ചോദ്യം ചെയ്യലിന് ശേഷം രക്ഷിക്കണമെന്ന് ഉദ്യോഗസ്ഥരോട് കൈകൂപ്പി ദിലീപ് അപേക്ഷിച്ചു. പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തില്‍ ഭീഷണിയില്ലാതിരുന്നത് ഇവര്‍ തമ്മിലുള്ള കൃത്യമായ ബന്ധത്തിന്റെ സൂചനയായി പൊലീസ് കണ്ടെത്തി. സുനിയെ അറിയില്ലെന്നുളള നിലപാടില്‍ ദിലീപ് ഉറച്ചുനിന്നെങ്കിലും പിന്നീട് അതുതെറ്റാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ ലഭിച്ചു.
Advertisement