തിരുവനന്തപുരത്ത് ഇന്നലെ ആറ് പനിമരണം. ഡെങ്കിപ്പനിയും എലിപ്പനിയുമാണ് മരണകാരണം. മരിച്ചവരില്‍ അഞ്ച് പേരും നാല്പത് വയസില്‍ താഴെ പ്രായമുള്ളവരാണ്. പൊഴിയൂര്‍ സ്വദേശി രാജീവ് ദാസ്, പൂന്തുറ സ്വദേശിനി അനില, അരുവിക്കര സ്വദേശി ഷിബു, പൂന്തുറ സ്വദേശി കനിരാജ് , വാമനപുരം സ്വദേശി നൗഷാദ്, കുന്നത്തുകാല്‍ സ്വദേശിനി സൂസമ്മ എന്നിവരാണ് മരിച്ചത്. ഇന്നലെ ഇരുപത്തിയെണ്ണായിരം പേര് പനിക്ക് ചികില്‍സ തേടി. സംസ്ഥാനത്ത് ഇന്നലെമാത്രം 232പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പനിബാധിതര്‍.
Advertisement