നോട്ട് അസാധുവാക്കിയതിലൂടെ എത്രപണം തിരികെയെത്തിയെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. കണക്കെടുപ്പ് എന്ന് പൂര്‍ത്തിയാകുമെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പാര്‍ലമെന്ററികാര്യ സമിതിയെ അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് എം. വീരപ്പമൊയ്ലി അധ്യക്ഷനായ സാമ്പത്തികകാര്യ സമിതി മുന്‍പാകെയാണ് ഊര്‍ജിത് പട്ടേല്‍ ഹാജരായത്.
നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കിയതിലൂടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്താണ് റിസര്‍വ് ബാങ്ക് ഗവര്‍ണറെ വിളിച്ചുവരുത്താന്‍ സമിതി തീരുമാനിച്ചത്. ഹാജരാകാനുള്ള നിര്‍ദേശത്തില്‍ നേരത്തെ രണ്ടുതവണ ഊര്‍ത് പട്ടേല്‍ ഇളവ് തേടിയിരുന്നു. സമ്പത്ത്് വ്യവസ്ഥയിലെ ഡിജിറ്റല്വല്കരണം എത്രത്തോളം നടപ്പായിയെന്നും സമിതി ഊര്‍ജിത് പട്ടേലിനോട് ആരാഞ്ഞു.