മത്സ്യ ബന്ധനത്തിനു പോയ തോണി മറിഞ്ഞു ഒരാളെ കാണാതായി. ബേക്കലിലെ കൊട്ടൻ (50) ആണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന കെ.വി.രാജേഷ്, ശശി, മുരുകൻ, കുമാരൻ എന്നിവർ നീന്തി രക്ഷപ്പെട്ടു. ഇവരെ കാസർകോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ പള്ളിക്കരയിൽ നിന്നു മത്സ്യ ബന്ധത്തിനു പോയ തോണിയാണ് കടലിൽ അപകടത്തിൽ പെട്ടത്. തീരദേശ സേനയുടെയും ബേക്കൽ പൊലീസിന്റെയും മത്സ്യ തൊഴിലാളികളുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
Advertisement