ആകമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രമേയം. ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽബോഡി യോഗത്തിലാണ് ആകമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി പ്രമേയം പാസാക്കിയത്. നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ നിര്‍മാതാവ് സജി നന്ത്യാട്ട് ഖേദം പ്രകടിപ്പിച്ചു. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതിനും യോഗം അംഗീകാരം നൽകി. അതേസമയം ദിലീപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച തിയറ്റർ ഉടമകളുടെ സംഘടനയുടെ യോഗം വൈകിട്ട് മൂന്നിന് കൊച്ചിയിൽ ചേരും ദിലീപിനെ പുറത്താക്കിയ സാഹചര്യത്തിൽ വൈസ് പ്രസിഡന്റ് ആന്റണി പെരുമ്പാവൂരിനെ പ്രസിഡന്റായി തിരഞ്ഞെടുത്തേക്കും
Advertisement