നടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ദൃശ്യങ്ങളെടുക്കാനുള്ള ഗൂഢാലോചന ദിലീപ് നടത്തിയത് നേരിട്ട്. വിശ്വസ്തരായ നാദിര്‍ഷായോടും അപ്പുണ്ണിയോടും പോലും വിവരം പറഞ്ഞില്ല. ഇവര്‍ക്ക് ദിലീപിന്റെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത് ബ്ലാക്മെയില്‍ പരാതിയോടെയാണ്. സുനിയുടെ ദൂതനായ വിഷ്ണു കത്ത് ദിലീപിന് മാത്രം കൈമാറുമെന്ന് ശഠിച്ചുവെന്നതും ഇതിന് തെളിവാണ്. ഒടുവില്‍ കത്ത് ദിലീപിന് വാട്സാപ്പ് മുഖേന കൈമാറിയതും ഇതിന് തെളിവാണ്. ഇക്കാര്യം റിമാന്‍ഡ് റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ വ്യക്തത വരുത്താന്‍ നാദിര്‍ഷയെയും അപ്പുണ്ണിയെയും വീണ്ടും ചോദ്യം ചെയ്തേക്കും. ഇവര്‍ തെളിവ് നശിപ്പിക്കാന്‍ സഹായിച്ചോയെന്നും പരിശോധിക്കും. ദിലീപിന്റെ സഹോദരന് അനൂപിനും പങ്കുണ്ടോയെന്ന് അന്വേഷിക്കും. അനൂപ് സംഭവദിവസം വീട്ടില്‍ നിന്ന് പൊടുന്നനെ കാറെടുത്ത പോയത് കണ്ടെന്ന് ഒരു ദൃക്സാക്ഷി ഇന്നലെ മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.
Advertisement