നടി ആക്രമിക്കപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് മുകേഷ് പറഞ്ഞു. പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിയത് താനല്ലെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു. നേരത്തെ നടിയെ ആക്രമിച്ച കേസില്‍ നടനും എം.എല്‍.എയുമായ മുകേഷിനെയും അന്വേഷണസംഘം ചോദ്യം ചെയ്യാൻ തീരുമാനമായിരുന്നു. ദിലീപ് നായകനായ 'സൗണ്ട് തോമ' എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. ഇതിനുപുറമേ അമ്മ ഷോയുടെ സമയത്ത് മുകേഷിന്റെ ഡ്രൈവറായി സുനി എത്തിയിരുന്നു. ദിലീപുമായി സുനി അടുത്തതും ആദ്യ ഗൂഢാലോചന നടന്നതും ഇക്കാലത്തായിരുന്നെന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിന്റെ നീക്കം.
Advertisement