നടിയെ ആക്രമിച്ച കേസിൽ അഭിഭാഷന്റെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. അഡ്വക്കറ്റ് പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കും. പൾസർ സുനിയുടെ അഭിഭാഷകനായിരുന്നു പ്രതീഷ് ചാക്കോ. സുനിയെ കോടതി മുറിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചതിൽ പൊലീസ് പകപോക്കുകയാണെന്ന് പ്രതീഷ് ചാക്കോ ആരോപിച്ചു. സുനിയുടെ ഫോണും മെമ്മറി കാർഡും പ്രതീഷ് ഒളിപ്പിച്ചെന്നാണ് ആക്ഷേപം .
Advertisement