സൗദിയിലെ നജ്റാനില്‍ എ.സി പൊട്ടിത്തെറിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. അപകടത്തില്‍ മരിച്ച 11 പേരില്‍ പത്തും ഇന്ത്യക്കാരാണ്. തീപിടിച്ച കെട്ടിടത്തിലെ വെന്റിലേഷൻ സൗകര്യമില്ലാത്ത മൂന്നു മുറികളിൽ ഉറങ്ങിക്കിടന്നവരാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ നാലുമണിക്കായിരുന്നു സംഭവം .അഗ്നിബാധയുടെ കാരണം അധികൃതർ അന്വേഷിച്ചു വരികയാണ്.
Advertisement