ദേശീയപാതയോരത്ത് മദ്യവില്പന നിരോധിച്ചത് ചോദ്യം ചെയ്തുളള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വാദം കേള്‍ക്കുന്നത്. അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ ഇളവ് വേണമെന്ന് വിവിധ സംസ്ഥാനങ്ങളും ബാറുടമകളും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബവ്റിജസ് ഔട്ട് ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കോടതിയുടെ മുന്നിലെത്തും. അതേസമയം, വിധി മറികടക്കാന്‍ ചണ്ഡിഗഡ് ദേശീയപാതയെ ജില്ലാറോഡാക്കി മാറ്റിയ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയും മൂന്നംഗബെഞ്ച് പരിഗണിക്കും.
Advertisement