നടൻ ദിലീപിനെതിരായ നടപടി അമ്മ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം തുടങ്ങി പത്തുമിനിട്ടിനകം എടുത്തതായി നടൻ പൃഥ്വിരാജ്. പിന്നെ ഇത് എങ്ങനെ വിശദീകരിക്കണം, ഏത് വാക്ക് ഉപയോഗിക്കണം, പ്രസ് റിലീസ് എങ്ങനെ വേണം എന്ന കാര്യങ്ങൾ തീരുമാനിക്കാനാണ് എടുത്തത്. അതേ സമയം തീരുമാനം ഐകകണ്ഠേനയായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയില്‍ ഇനിയും ക്രിമിനലുകളുണ്ടോയെന്ന് അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
Advertisement