തെറ്റുചെയ്യാത്തതിനാല്‍ ഭയമില്ലെന്ന് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രത്യേക സൗകര്യങ്ങളൊന്നും തന്നെ ദിലീപിന് ജയിലിൽ നൽകില്ല. പൊലീസ് വാഹനത്തിൽ നിന്നിറക്കി നടത്തിയാണ് ദിലീപിനെ ജയിലിലേക്ക് കൊണ്ടുപോയത്. ദിലീപ് ജാമ്യാപേക്ഷ നല്കി. കോടതി നാളെ പരിഗണിക്കും. പൊലീസ് നല്കിയ കസ്റ്റഡി അപേക്ഷയും നാളെ പരിഗണിക്കും.
നടന് ദിലീപിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റമാണ് പൊലീസ് ചുമത്തിയത്. കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം അംഗീകരിച്ചില്ല. ദിലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റും. വേങ്ങൂരില്‍ മജിസ്ട്രേറ്റിന്റെ വസതിയിലാണ് ദിലീപിനെ ഹാജരാക്കിയത്.