മഹാത്മാ ഗാന്ധിയുടെ ചെറുമകനും ബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാകും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന്റെ ലൈബ്രറി ഹാളില്‍ ചേര്‍ന്ന പതിനെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃയോഗത്തിലാണ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം ഏറെ വൈകിയതുമൂലമുണ്ടായ വീഴ്ച്ച കണക്കിലെടുത്താണ് പ്രതിപക്ഷം ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ നേരത്തെ പ്രഖ്യാപിച്ചത്. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദിനെ പിന്തുണച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ വ്യാഴാഴ്ച്ച ചേരുന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കും. ലോക്സഭയില്‍ മികച്ച ഭൂരിപക്ഷമുള്ള ബിജെപി സഖ്യത്തിന് സ്വന്തം ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിെയ വിജയിപ്പിക്കാന്‍ കഴിയും.
Advertisement