തിയേറ്റർ ഉടമകളുടെ സംഘടനയിൽ നിന്ന് ദിലീപിനെ പുറത്താക്കി. കോഴിക്കോട് ചേർന്ന അടിയന്തിര യോഗത്തിലാണ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിലീപിനെ നീക്കാൻ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഫെഡറേഷൻ ഓഫ് കേരള തീരുമാനിച്ചത്.വൈസ് പ്രസിഡന്റ് ആന്റണി പെരുമ്പാവൂരിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. നാളെ എറണാകുളത്ത് ചേരുന്ന സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. ഡിസംബറിലാണ് ദിലീപ് മുൻകൈയെടുത്ത് സംഘടന രൂപീകരിച്ചത്.
Advertisement