ദിലീപിന്റെ ഉറ്റബന്ധു സുനിക്ക് ആദ്യം രണ്ടുലക്ഷം രൂപ നല്‍കിയതിന് തെളിവ്. കാവ്യ മാധവന്റെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇതിന് തെളിവ് ലഭിച്ചത്. ഇത് പള്‍സര്‍ സുനിയുടെ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങളെന്നാണ് സൂചന. ക്വട്ടേഷന്‍ നല്‍കുന്നത് കേട്ടെന്ന് സാക്ഷിമൊഴിയും ലഭിച്ചിട്ടുണ്ട്. ദിലീപിനെതിരെ 19 തെളിവുകള്‍ ഉണ്ട്.
ദിലീപിന്റെ ബിഎംഡബ്ല്യു 5445 കാറിലും ഗൂഢാലോചന നടത്തി. സുനി ജയിലില്‍ നിന്നയച്ച കത്തില്‍ കാര്‍ നമ്പര്‍ ഓര്‍മിപ്പിച്ചിരുന്നു. 2013 മാര്‍ച്ച് 26 മുതല്‍ 12 ദിവസം ദിലീപും സുനിയും കൊച്ചിയിലെ ഹോട്ടലില്‍ തങ്ങി. ദിലീപും സുനിയും തമ്മിലുള്ള ഉറ്റബന്ധം തെളിയിക്കുന്ന ചിത്രങ്ങളും കിട്ടി. ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ ദിലീപ് സുനിക്ക് നേരിട്ടു നല്‍കിയെന്നും തെളിവ് ലഭിച്ചു