റിമാന്‍ഡിലായ ദിലീപ് കോടതിയില്‍ ജാമ്യാപേക്ഷ നല്കി. ആലുവ കോടതി നാളെ അപേക്ഷ പരിഗണിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന് രാംകുമാര്‍ അറിയിച്ചു.
ദിലീപിന് ആലുവ സബ്ജയിലില്‍ പ്രത്യേക പരിഗണന നല്‍കില്ലെന്ന് ആലുവ ഡി.വൈ.എസ്.പി,,,വി.കെ സനില്‍ കുമാര്‍. മറ്റുവിചാരണ തടവുകാര്ക്കൊപ്പമായിരിക്കും ദിലീപിനെയും താമസിപ്പിക്കുക. ദിലീപിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പൊലീസിന്റെ അപേക്ഷ കോടതി നാളെ പരിഗണിക്കുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.