ദിലീപിനെ അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. ട്രഷറര്‍ സ്ഥാനവും നഷ്ടപ്പെട്ടു, അക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് സംഘടന. നടിയെ വേദനിപ്പിച്ചവരുടെ നടപടിയില്‍ ക്ഷമ ചോദിക്കുന്നു. കേരള പൊലീസിനും മന്ത്രിസഭയ്ക്കും മാധ്യമങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും അമ്മയുടെ അടിയന്തിര യോഗം. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ആസിഫ് അലി, രമ്യ നമ്പീശൻ, ഷാജോൺ, ദേവൻ തുടങ്ങിയ താരങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. കൊച്ചിയിലെ മമ്മൂട്ടിയുടെ വസതിയിലായിരുന്നു അമ്മ യോഗം ചേർന്നത്.
Advertisement