അമ്മയുടെ മുൻ നിലപാടിൽ തനിക്ക് വ്യക്തിപരമായി എതിർപ്പുണ്ടായിരുന്നെന്ന് നടി രമ്യാ നമ്പീശൻ. അതേ സമയം ഇന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എടുത്ത നടപടിയിൽ പൂര്‍ണതൃപ്തിയുണ്ട്. മലയാള സിനിമയിൽ ഇത് മാറ്റത്തിന്റെ തുടക്കമാണ്. വനിതാ കൂട്ടായ്മ ഉന്നയിച്ച പ്രശ്നങ്ങള്‍ 'അമ്മ' യോഗത്തില്‍ ചര്‍ച്ച ചെയ്തു. സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ലെന്ന് മുതിർന്ന നടൻ ശ്രീനിവാസന് പറഞ്ഞത് തെറ്റാണെന്നും രമ്യാ നമ്പീശൻ മാധ്യമങ്ങളോടു പറഞ്ഞു.
Advertisement